എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ ടൈം) 2022-24 ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 26ന് കോഴിക്കോട് തളി ജങ്ഷനിലുള്ള ഇ.എം.എസ് മെമ്മോറിയല്‍ കോ- ഓപ്പറേറ്റീവ് ട്രെയിനിങ് കോളജില്‍ വച്ച് രാവിലെ 9.30 മുതല്‍ 12.30 വരെയാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547618290, 9447002106.

കര്‍ഷകര്‍ക്ക് പരിശീലന ക്ലാസ്

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 26 ന് വളര്‍ത്തുനായ പരിപാലനത്തിലും ജൂലൈ 27 ന് തീറ്റപ്പുല്‍കൃഷി വിഷയത്തിലും പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ കര്‍ഷകര്‍ ജൂലൈ 25ന് മുമ്പായി പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 04972 763473.

പ്രവേശന തീയ്യതി ദീര്‍ഘിപ്പിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിനു (ഐ.എച്ച്.ആര്‍.ഡി) കീഴിലുള്ള വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്‌സുകളിലേക്കുള്ള പ്രവേശന തീയ്യതി ദീര്‍ഘിപ്പിച്ചു. അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും www.ihrd.a-c.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ, രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/ എസ്.ടി- 100 രൂപ) എന്നിവ സഹിതം വടകര മോഡല്‍ പോളി ടെക്‌നിക്ക് ഓഫീസില്‍ ജൂലൈ 30 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: 0496- 2524920.

ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയുടെ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് എന്നീ കോഴ്സുകള്‍ക്ക് പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 25 വയസ്സാണ് പ്രായപരിധി. എസ്.സി /എസ്.ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസിളവുമുണ്ട്. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.sihmkerala.com എന്ന വെബ്സൈറ്റിലും. കോഴിക്കോട് വരക്കല്‍ ബീച്ചിനടുത്തുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഓഫീസിലും ലഭിക്കും. അപേക്ഷാ ഫീസ്: 400 രൂപ (എസ്.സി /എസ്.ടി- 200 രൂപ). അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആ​ഗസ്റ്റ് 12. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943446791, 0495- 2385861.

ഇംഗ്ലീഷ് അധ്യാപക അഭിമുഖം

മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഒഴിവുള്ള താത്കാലിക ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ജൂലൈ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 27 ലേക്ക് മാറ്റി. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ഹാജരാവേണ്ടതാണ്. യോഗ്യത ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495- 2370714

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിനു കീഴിലെ കോഴിക്കോട്/ വയനാട് ഡിവിഷനില്‍ പുതിയങ്ങാടി- പുറക്കാട്ടിരി- അണ്ടിക്കോട്- അത്തോളി- ഉള്ളിയേരി റോഡില്‍ കുഴിയടക്കൽ, പ്രീ മണ്‍സൂണ്‍ പ്രവൃത്തികള്‍ എന്നിവ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 29ന് മൂന്ന് മണിവരെ സ്വീകരിക്കും. ക്വട്ടേഷൻ സമർപ്പിക്കേണ്ട ഓഫീസ്: എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം, കേരള റോഡ് ഫണ്ട് ബോർഡ്- പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ, എ-16, വൃന്ദാവൻ കോളനി, കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495- 2992620.

Leave a Reply

Your email address will not be published. Required fields are marked *