തമിഴ് നടന്‍ സൂര്യക്ക് ഇത്തവണത്തെ പിറന്നാള്‍ ഇരട്ടിമധുരമുള്ളതാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സൂര്യക്ക് സിനിമാ-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധി പേരാണ് സൂര്യക്ക് അഭിനന്ദനവും ആശംസകളും അര്‍പ്പിച്ച് എത്തിയിരിക്കുന്നത്.

അതേസമയം, സൂര്യക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും സൂര്യക്ക് അഭിനന്ദനങ്ങളും പിറന്നാളാശംസകളുമായെത്തിയത്. ദേശീയ പുരസ്‌കാരം മനോഹരമായ ഒരു പിറന്നാള്‍ സമ്മാനമാണ്. പിറന്നാളാശംസകള്‍ സൂര്യ എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. സൂര്യക്കൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് സൂര്യ ഷെയര്‍ ചെയ്തിട്ടുണ്ട്.

ചില ജന്മദിന സമ്മാനങ്ങള്‍ അമൂല്യമായ യാദൃച്ഛികതയായിരിക്കും എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. പിറന്നാളാശംസകളും അഭിനന്ദനങ്ങളും ഒരിക്കല്‍ക്കൂടി, പ്രിയ സൂര്യ എന്നും അദ്ദേഹം എഴുതി. തന്നെ വിളിച്ചതിന് നന്ദി എന്നാണ് സൂര്യ ഇതിന് മറുപടി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *