കോൺഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരന്‍റെ മകന്‍റെ വിവാഹം കഴിഞ്ഞു.ലളിതമായ ചടങ്ങായതിനാൽ ആരെയും ക്ഷണിക്കാൻ സാധിച്ചില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.സോണിയയാണ് ശബരി ജീവിത പങ്കാളിയാക്കിയത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

എന്റെ മകന്‍ ശബരിനാഥ്‌ന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാന്‍ കഴിയാതിരുന്നത്.
എല്ലാ പ്രിയപ്പെട്ടവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും എന്റെ മകനും മകള്‍ക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *