സഹകരണ ബാങ്കുകളിലെ റിസ്‌ക് ഫണ്ട് രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. ഒരു സഹകരണ സ്ഥാപനത്തില്‍ ഉണ്ടായ പ്രശ്നം പൊതുവല്‍ക്കരിക്കരുത്. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപമായി ഉണ്ടായിട്ടും കരുവന്നൂര്‍ സ്വദേശി ഫിലോമിന ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി.

സഹകരണ ബാങ്കുകളിലെ റിസ്‌ക് ഫണ്ട് രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 164 സഹകരണ സ്ഥാപനങ്ങള്‍ക്ക് തുക തിരിച്ചു നല്‍കാനായില്ല എന്നത് വാസ്തവമാണ്. എന്നാല്‍ അതൊന്നും സഹകരണ ബാങ്കുകള്‍ ആയിരുന്നില്ല. കരുവന്നൂരില്‍ ക്രമക്കേട് കണ്ടെത്തിയപ്പോള്‍ തന്നെ ശക്തമായ നടപടിയെടുത്തു.

കരുവന്നൂര്‍ ബാങ്ക് 38 കോടി 75 ലക്ഷം രൂപ തിരിച്ചു നല്‍കിയിട്ടുണ്ട്. സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായും മന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *