പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം.കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. 2021 ഏപ്രിലിൽ കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. മുൻകൂർ ജാമ്യഹർജിയിൽ വാദം പൂർത്തിയായിരുന്നു. 2020 ഫെബ്രുവരി 18 ന്, ആളൊഴിഞ്ഞ നന്തി കടപ്പുറത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്. ദളിതർക്ക് വേണ്ടി പൊതുസമൂഹത്തിൽ സംസ്കാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും, ലൈംഗിക വൈകൃത സ്വഭാവമുള്ള സിവിക്കിന് ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.അതേസമയം എസ് സി-എസ്ടി ആക്ട് നിലനില്‍ക്കില്ലെന്നും ഇത്തരത്തിലൊരു വിവേചനവും കാട്ടിയിട്ടില്ലെന്നും സിവിക്കിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പരാതിക്കാരിയോട് വിവേചനപരമായി പെരുമാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും തെളിവുകളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *