മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.)ന് മുന്‍പില്‍ ഹാജരായേക്കില്ല. ആദ്യഘട്ടമായി ഇഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും. തോമസ് ഐസക്ക് ഇഡിക്കു മുന്നില്‍ ഹാജരാകുന്നതില്‍ സിപിഐഎം തീരുമാനം തിങ്കളാഴ്ചയുണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനമെടുക്കുക.ഓഗസ്റ്റ് 11-നാണ് ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകാന്‍ തോമസ് ഐസക്കിന് സമന്‍സ് ലഭിച്ചിരിക്കുന്നത്. ഈ സമന്‍സിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച അദ്ദേഹം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്കു ശേഷമാണ്, ഇ.ഡിക്കു മുന്‍പില്‍ ഹാജരാകേണ്ടതില്പകരം നിയമപരമായി നേരിട്ടാല്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടത്.ഇഡിക്കു മുന്നില്‍ ഹാജരാകുന്നതിന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നിയമോപദേശം തേടുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം തോമസ് ഐസക് പ്രതികരിച്ചത്.തോമസ് ഐസക്ക് മന്ത്രിയായിരുന്ന സമയത്ത്, അദ്ദേഹം ഡയറക്ടറായിരുന്ന കമ്പനിയുടെയും മറ്റും അക്കൗണ്ട് വിവരങ്ങളുമായി ചെല്ലണം എന്നായിരുന്നു ഇ.ഡി. അദ്ദേഹത്തോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *