സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ വിമര്‍ശനം.മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള പിണറായി വിജയൻ എന്ന നേതാവ് മുഖ്യമന്ത്രിയായപ്പോൾ കറുത്ത മാസ്കിനോട്‌ കരിങ്കൊടിയോട് പോലും അസഹിഷ്ണുത കാണിക്കുന്ന അവസ്ഥ ജനാധിപത്യ രീതിയല്ലെന്ന് രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിക്കുന്നു.സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വിമർശനങ്ങൾ. സി പിഐക്ക് ഘടകകക്ഷി എന്ന പരിഗണന ലഭിക്കുന്നില്ല. എഐഎസ്എഫിനോട് എസ്എഫ്‌ഐക്ക് ഫാസിസ്റ്റ് മനോഭാവമാണ്. ജില്ലയിലെ സഹകരണ ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണം സിപിഐഎം നയമാണെന്നും വിമര്‍ശിക്കുന്നു. സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ തകര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ വിമര്‍ശനം. പത്തനംതിട്ടയിലെ പല ബാങ്കുകളിലെ നിലവിലെ അവസ്ഥയും റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമർശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *