കുന്ദമംഗലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സപ്തദിന പരിപാടിയുടെ ഭാഗമായി ആറാം ദിനമായ ഇന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. അന്തരിച്ച മുന്‍ പ്രസിഡണ്ട് ടി നസീറുദ്ധീന്‍ നാമകരണം ചെയ്തു കൊണ്ടുള്ള ആംബുലന്‍സ് ഫ്ലഗ് ഓഫ് ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ജില്ലാ സെക്രട്ടറിയും യുണിറ്റ് പ്രസിഡണ്ടുമായ എം ബാബുമോന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പി ജയശങ്കര്‍ സ്വാഗതം പറഞ്ഞു. എം വിശ്വനാഥന്‍ നായര്‍ ,സുനില്‍ കണ്ണാറ, ടിസി. സുമോദ്, സജീവന്‍ കിഴക്കയില്‍, എം പി മൂസ ,മുസ്തഫ സഫീന, ജിനി ലേഷ് ഓര്‍ക്കിഡ്, നിമ്മി സജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ കുന്ദമംഗലത്തെ പത്രപ്രവത്തകരും, മറ്റു സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരും അംബുലന്‍സ് ഡ്രൈവര്‍മാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *