ലൈംഗിക ദുരുപയോഗം തടയാന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെതാണ് സുപ്രധാന ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി തയ്യാറാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. വിദ്യാര്‍ത്ഥികളുടെ പ്രായം അനുസരിച്ചായിരിക്കണം പാഠ്യപദ്ധതി. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. അമേരിക്കയിലെ എറിന്‍സ് ലോയെ മാതൃകയാക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് മാര്‍ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *