ഇന്നലെ ഉദ്ഘാടനം ചെയ്ത നവീകരിച്ച ഫറോക്ക് പാലത്തില്‍ ബസ് കുടുങ്ങി. ബസിന്റെ മുകൾ ഭാഗം അടർന്നുവീണു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബസ് പുറത്തെടുത്തടുത്തത്. മുകള്‍ ഭാഗത്ത് തട്ടി ബസിന്റെ മുകളിലെ എസിയുടെ ഭാഗങ്ങള്‍ തകര്‍ന്നു. പാലത്തിലെ സിഗ്നല്‍ ലൈറ്റുകള്‍ക്കും കേടുപാടുകളുണ്ട്.ഫറോക്ക് പഴയപാലം മോടിപിടിപ്പിച്ച് ശനിയാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ മതിയായ മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ല
ഉത്സവാന്തരീക്ഷത്തില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.90 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നവീകരണം. ഒന്നാംഘട്ട നവീകരണത്തില്‍ പാലത്തിലെ തുരുമ്പ് പൂര്‍ണമായും യന്ത്രമുപയോഗിച്ച് നീക്കം ചെയ്തു. ദ്വാരങ്ങളടച്ച് ബീമുകളും ബലപ്പെടുത്തിയിരുന്നു. തകര്‍ന്നു വീഴാറായ ഒമ്പത് ഉരുക്കു കമാനങ്ങള്‍ക്ക് പകരം പുതിയവ സ്ഥാപിച്ചു.നടന് കലാഭവന്‍ ഷാജോണും ചടങ്ങില്‍ സംബന്ധിച്ചിരുന്നു
