പാലിയേക്കരയില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ടോള്‍ നിരക്കു കൂടും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 10 മുതല്‍ 65 രൂപയുടെ വരെ വര്‍ധനവാണ് നിരക്കുകളില്‍ ഉണ്ടാകുക. ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണു ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്.
കാറുകള്‍ ഒരു ഭാഗത്തേക്ക് പോകാന്‍ നല്‍കിയിരുന്ന ടോള്‍ നിരക്ക് 80ല്‍ നിന്ന് 90 ആകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 120 രൂപയായിരുന്നത് 135 രൂപയാകും. ബസുകളുടെയും ലോറികളുടെയും ടോള്‍ നിരക്ക് 275ല്‍ നിന്ന് 315 ആകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 475 രൂപ നല്‍കണം. നേരത്തെ 415 രൂപയായിരുന്നു. മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടേത് 445ല്‍ നിന്ന് 510 രൂപയാകും. ഒന്നിലേറെ യാത്രകള്‍ക്ക് 665ല്‍ നിന്നും 765 രൂപയാകും.
ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140ല്‍ നിന്ന് 160 ആകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയുമായി വര്‍ധിക്കും.
