കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ദ്വിഭാഷാ ചിത്രം ‘ഒറ്റി’ന്റെ റിലീസ് തിരുവോണ ദിനത്തിൽ.സെപ്‍തംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രായിരുന്ന ഒറ്റ്. എന്നാല്‍, ദ്വിഭാഷ ചിത്രമായ ‘ഒറ്റി’ന്റെ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലം തീയ്യതി മാറ്റുകയായിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എസ്. സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.അതേസമയം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ ഓണത്തിന് റിലീസ് ചെയ്യില്ല.

പൃഥ്വിരാജ് ,നയന്‍താര തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നേരത്തെ ഓണം റിലീസായി തിയേറ്ററിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. തീയതി പ്രഖ്യാപച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചത്.

‘ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള ജോലി വൈകിയതിനാല്‍ ഓണത്തിന് ഗോള്‍ഡ് റിലീസ് ചെയ്യില്ല.ഓണം കഴിഞ്ഞ് റിലീസുണ്ടാകും.കാലതാമസം ഉണ്ടായതിന് ക്ഷമ ചോദിക്കുന്നു. സിനിമ റിലീസാകുമ്പോള്‍ കാലതാമസം നികത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.’സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *