സെറീന വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്.ഓസ്‌ട്രേലിയന്‍ താരം അയില ട്യോംല്യാനോവിച്ചിനോടാണ് സെറീന പരാജയപ്പെട്ടത്. സ്‌കോര്‍: 75, 67, 61. യുഎസ് ഓപ്പണോടെ ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചിരുന്നു.സെറീനയുടെ 27 വര്‍ഷത്തെ നീണ്ട കായിക ജീവിതത്തില്‍ 23ഗ്രാന്റ് സ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയത്.23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന നേട്ടവുമായി വനിതാ ടെന്നീസ് കോര്‍ട്ട് അടക്കിവാണിരുന്ന സെറീന പരുക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2017-ലെ ഓസ്ട്രേലിയന്‍ ഓപ്പണിലായിരുന്നു സെറീനയുടെ അവസാന ഗ്രാന്‍ഡ് സ്ലാം നേട്ടം.താന്‍ ടെന്നീസിലെ കരിയര്‍ ഏറെ ആസ്വദിച്ചെന്നും ഇപ്പോള്‍ മകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
40കാരിയായ സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടതിങ്ങനെ… ”ഞാന്‍ ടെന്നിസ് കരിയര്‍ വേണ്ടുവോളം ആസ്വദിച്ചു. എന്നാലിപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നു. ഏറ്റവും ഇഷ്ടമുള്ള ഒന്നില്‍ നിന്ന് വിട്ടുനില്‍ക്കുയെന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാനൊരു അമ്മയാണ്. മകളുടെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാം.” സെറീന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *