നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി. നടി ശ്രുതി സുരേഷ് വിവാഹിതയായി. സൂപ്പർ ഹിറ്റ് ചിത്രമായ പാൽതു ജാൻവറിന്റെ സംവിധായകൻ കൂടിയാണ് സംഗീത്. ചിത്രത്തിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിരുന്നത് ശ്രുതി ആയിരുന്നു. കരിക്ക് ഫ്ലിക്കിന്റെ പ്ലസ് ടു ക്ലാസ്, റോക്ക് പേപ്പർ സിസേഴ്സ് തുടങ്ങിയ വെബ്സീരിസിലൂടെയാണ് ശ്രുതി സുരേഷ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇതിന് പിന്നാലെ ജൂൺ, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, അർച്ചന 31 നോട്ട് ഔട്ട്, സുന്ദരി ഗാൻഡൻസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വിവാഹ വിഡിയോയും ഫോട്ടോയും ശ്രുതി തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ചാണ് ഇവരുടെ വിവഹം നടന്നത്. ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.