കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനവും അവാർഡ് ദാനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.കുന്ദമംഗലം രാജീവ് ഗാന്ധി സേവാ ഘർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഹരിത മിത്രം സ്‍മാർട്ട് ഗാർബേജ് അപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിച്ചു.നവകേരളം പദ്ധതി ജില്ലാ കോർഡിനേറ്റർ പി പ്രകാശ് ഹരിത കർമ്മ സേന അംഗങ്ങൾക്ക് സുരക്ഷാഉപകാരണ വിതരണ ഉദ്ഘാടനം നടത്തി.ശുചിത്വ മിഷൻ ജില്ലാകോർഡിനേറ്റർ ഹരിത കർമസേനക്കുള്ള മാപ്പ്സ് ഗോൾഡ് കൺസ്ട്രക്ഷൻ കോഴിക്കോട് നൽകുന്ന 23 തുലാസ് ഏറ്റുവാങ്ങി.എം ധനീഷ് ലാൽ,സുധ കമ്പളത്ത്,എൻ ഷിയോലാൽ,പ്രീതി യു സി,ഷബ്‌ന റഷീദ്,അരിയിൽ അലവി,ടി പി മാധവൻ,പി കൗലത്ത്,ഷൈജ വളപ്പിൽ,ഷാജി ചോലക്കൽ മീത്തൽ, നജീബ് പാലക്കൽ,പ്രസന്ന പി,എം കെ മോഹൻദാസ്,സി വി സംജിത്,അരിയിൽ മൊയ്‌ദീൻ ഹാജി,വി പി ശ്രീനിവാസൻ,എൻ കേളൻ,സുധീർ കുന്ദമംഗലം,എം ഭക്തോക്തമൻ,എൻ വിനോദ് സുപ്രീം,എ പി ദേവദാസൻ ,രഞ്ജിത്ത് എം,കെ അനിൽകുമാർ,പി വൈശാഖ്,എൻ പി ഡാനിഷ്,പി എസ് ശ്രീജ എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *