വയനാട്:പനമരത്ത് യുവതി അടക്കമുള്ള ലഹരി വിൽപ്പന സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. പ്രദേശത്ത് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് എത്തിയ സംഘത്തിൽ നിന്ന് ചെറുപൊതികളിലാക്കിയ നിലയിൽ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ നിലമ്പൂർ വണ്ടൂർ ചന്തുള്ളി അൽ അമീൻ (30), പച്ചിലക്കാട് കായക്കൽ ഷനുബ് (21), പച്ചിലക്കാട് കായക്കൽ തസ്ലീന(35) എന്നിവരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തു.

സംഘം സഞ്ചരിച്ച കാറിൽ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പനമരത്തും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികളടക്കമുള്ളവർക്ക് കഞ്ചാവ് വിൽക്കുന്ന സംഘമാണിവരെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യം പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. അതേ സമയം വയനാട്ടിൽ പലയിടത്തും ലഹരി സംഘങ്ങൾക്കെതിരെ രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *