മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്ന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്.കണക്കുകൾ പ്രകാരം ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വലിമൈ’ ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് കളക്ഷന്‍. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ കളക്ട് ചെയ്തത് 26.40 കോടിയാണ്. ‘വിക്രമി’നെ പിന്നിലാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് വിക്രമിന്റെ കളക്ഷന്‍.
അജിത് ചിത്രം ‘വലിമൈ’ ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം.യു.എസ് ബോക്‌സ് ഓഫീസില്‍ നിന്നും കഴിഞ്ഞ ദിവസം എട്ടു കോടിയോളമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നേടിയത്. ഹൃത്വിക് റോഷന്‍-സെയ്ഫ് അലിഖാന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ‘വിക്രം വേദ’യാണ് ‘പൊന്നിയിന്‍ സെല്‍വ’നുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയത്. തമിഴ്ചിത്രം ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കായ ചിത്രം യു.എസില്‍ നിന്ന് ഒന്നരക്കോടിയോളം നേടി.റിലീസ് ദിനത്തെ മുന്‍കൂര്‍ ബുക്കിങിലൂടെ 17 കോടിയാണ് ‘പൊന്നിയിന്‍ സെല്‍വ’ന്റെ വരുമാനം.

Leave a Reply

Your email address will not be published. Required fields are marked *