സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു കേരളത്തെ നയിക്കും.സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍.മൊഹാലിയിലാണ് സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്. ഒക്ടോബര്‍ 11ന് ടൂര്‍ണമെന്റ് ആരംഭിക്കും. അരുണാചല്‍ പ്രദേശിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.രോഹന്‍ കുന്നുമേല്‍, വിഷ്ണു വിനോദ്, ഷോണ്‍ റോജര്‍, അബ്ദുള്‍ ബാസിത്, മുഹ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, കൃഷ്ണപ്രസാദ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എന്‍ പി ബേസില്‍, എഫ് ഫനൂസ്, കെ എം ആസിഫ്, സച്ചിന്‍.എസ് എന്നിവരാണ് 17 അംഗ ടീമിലുള്ളത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നനാണ് കേരളത്തിന്‍റെ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച ജലജ് സക്സേന ഇത്തവണ ടീമിലില്ല.കഴിഞ്ഞ വര്‍ഷത്തെ സയിദ് മുഷ്താഖ് അലി സീസണിലും സഞ്ജു സാംസണ്‍ ആണ് കേരളത്തെ നയിച്ചത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കേരളം എത്തിയിരുന്നു. ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് തോറ്റാണ് പുറത്തായത്.

നിലവില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്ക് ഒരുങ്ങുകയാണ് സഞ്ജു സാംസണ്‍. മൂന്ന് ഏകദിനങ്ങളുടെ പരമ്പര വ്യാഴാഴ്ച ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *