പത്തനംതിട്ടയിലെ ഇരട്ട നരബലിയിൽ ഭഗവല്‍ സിങ്ങ് ലൈല ദമ്പതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് പത്മയുടെ മൃതദേഹമെന്ന് സൂചന.കഷ്ണങ്ങളാക്കി മുറിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മേല്‍ ഉപ്പ് വിതറിയാണ് കുഴിച്ചിട്ടത്. വീടിന് 50 മീറ്റർ അകലെ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കഷണങ്ങളായി മുറിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.മൃതദേഹ ഭാഗം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഇതുപോലെ തന്നെ ശരീരഭാ​​ഗങ്ങൾ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും പോലും പരിശോധിക്കുന്നുണ്ട് തല അടക്കമുള്ള കഷ്ണങ്ങള്‍‍ കണ്ടെത്തിയെന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾക്ക് രണ്ടാഴ്ചത്തെ പഴക്കമെന്ന് കൊച്ചി ഡിസിപി പറഞ്ഞുപ്രതികള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് മനസ്സിലാക്കിയത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകണമെങ്കില്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട ശേഷം അതിന് മുകളിലായി മഞ്ഞള്‍ നട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *