നരബലി കേസിൽ മൂന്ന് പ്രതികളെയും ഈമാസം 26 വരെ റിമാൻഡ് ചെയ്തു. മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. മറ്റൊരു പ്രതിയായ ലൈലയെ വനിതാ ജയിലിലേക്കും കൊണ്ടുപോയി.അതേസമയം ഭ​ഗവൽ സിം​ഗ്, ലൈല, ഷാഫി എന്നീ മൂന്ന് പ്രതികൾക്കുവേണ്ടിയും താൻ ഹാജരാകുമെന്ന് അഡ്വ ആളൂർ വെളിപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ആളൂരും എത്തിയത്.
നരബലിക്കേസില്‍ പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പറഞ്ഞിരുന്നത്. പദ്മ എന്ന സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ രക്തം ഊറ്റിയെടുത്തെന്നും മൃതദേഹം 56 കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റോസിലിനെ കൊലപ്പെടുത്തിയതിന്റെ വിവരങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.റോസ്‍ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവൽ സിംഗ് അവരുടെ മാറിടം മുറിച്ചു മാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.കൊല്ലപ്പെട്ട പത്മയെ 15,000 രൂപ വാഗ്ദാനം ചെയ്താണ് ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിച്ച ശേഷം ഷാഫിയും ഭഗവൽ സിംഗും ലൈലയും ചേർന്ന് കഴുത്തിൽ ചരട് മുറുക്കി ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. തുടർന്ന് പത്മയുടെ സ്വകാര്യ ഭാഗത്ത് മുഹമ്മദ് ഷാഫി കത്തി കുത്തിയിറക്കി. കഴുത്തറുത്ത് കൊന്ന ശേഷം വെട്ടുകത്തി കൊണ്ട് മൃതദേഹം 56 കഷ്ണങ്ങളാക്കി. ഈ മുറിച്ചെടുത്ത ശരീര ഭാഗങ്ങൾ ബക്കറ്റിലാക്കി കുഴിയിലിട്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അതിനിടെ, വിഷാദരോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും ലൈല കോടതിയില്‍ പറഞ്ഞു. കോടതിയില്‍വെച്ച് പ്രതിഭാഗം അഭിഭാഷകനും പോലീസും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. പ്രതികളെ നേരിട്ടുകണ്ട് സംസാരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പോലീസും അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടായത്. ലൈലയാണ് റോസ്‌ലിയുടെ സ്വകാര്യ ഭാഗത്ത് കത്തി ഇറക്കിയത്. തുടർന്ന് ലൈല, റോസ്‌ലിയുടെ കഴുത്ത് അറുത്ത് മാറ്റി. ഭഗവൽ സിംഗ് റോസ്‌ലിയുടെ മാറിടം മുറിച്ചു നീക്കി. തുടർന്ന് മൂന്നു പേരും ചേർന്ന് ശരീരം കഷ്ണങ്ങളാക്കി ബക്കറ്റിൽ ആക്കി നേരത്തെ തയ്യാറാക്കിയ കുഴിയിൽ ഇട്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *