തിരുവമ്പാടി കൃഷിഭവൻ പ്രവൃത്തി ആരംഭിച്ചു. ജോർജ് എം തോമസ് എം എൽ എയുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി തിരുവമ്പാടി കൃഷിഭവന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു.2020-21വർഷത്തിൽ 40 ലക്ഷം രൂപ ഉപയോഗിച്ചുള്ള ആദ്യ ഘട്ട നിർമ്മാണ പ്രവൃത്തി ആണ് ആരംഭിച്ചത്. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ആധുനിക സൗകര്യങ്ങളോടെ ആണ് കെട്ടിടം നിർമ്മിക്കുന്നത്. ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു, കെ എം മുഹമ്മദ് ആലി, കെ ഡി ആന്റണി, കെ എം ബേബി, റംല ചോലക്കൽ, അപ്പു കോട്ടയിൽ, ലിസി മാളിയേക്കൽ, ഷൈനി ബെന്നി, ലിസി സണ്ണി, ഷൗക്കത്തലി, എസ് ഇ അഷ്റഫ്, കൃഷി ഓഫീസർ, ഫിറോസ്ഖാൻ, സി എൻ പുരുഷോത്തമൻ, ഗണേഷ് ബാബു, സജി ഫിലിപ്പ്, മുഹമ്മദ് കാളിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
