30 വർഷങ്ങൾക്ക് ശേഷം തൻറെ പ്രിയപ്പെട്ട അധ്യാപികയെ അവിചാരിതമായി നേരിൽ കണ്ടപ്പോൾ പരിസരം മറന്ന് ഫ്‌ളൈറ്റ് അറ്റൻഡ്.ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മനോഹര ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ലോക അധ്യാപകദിനത്തിലായിരുന്നു കാനഡയിലെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായാ ലോറയുടെയും അവരുടെ പ്രിയഅധ്യാപികയായിരുന്ന ഒ. കോണലിന്റെയും കണ്ടുമുട്ടല്‍. 1990-ല്‍ ലോറയുടെ സ്‌കൂള്‍കാലത്തെ അധ്യാപികയായിരുന്നു കോണല്‍.

വിമാനത്തിലെ മൈക്കിലൂടെ ലോറ, കോണലിനെ കുറിച്ച് സംസാരിക്കുന്നതും അവര്‍ക്കരികിലേക്ക് ചെല്ലുന്നതും വീഡിയോയിലുണ്ട്. വിമാനത്തിനുള്ളിലെ മുഴുവൻ യാത്രക്കാർക്കും മുൻപിലും തൻറെ ജീവിതത്തിൽ പ്രിയപ്പെട്ട അധ്യാപിക ചെലുത്തിയ സ്വാധീനത്തെ കുറിച്ച് വാചാലയായതിനുശേഷമാണ് അവർ വിമാനത്തിന്റെ മധ്യഭാഗത്തായി ഇരിക്കുന്ന അധ്യാപികയ്ക്കരികിലേക്ക് ഇരുകൈകളും നീട്ടിപ്പിടിച്ച് ഓടിയത്.സംസാരത്തിനിടെ സന്തോഷത്താല്‍ ലോറയുടെ ശബ്ദം ഇടറുന്നുമുണ്ട്.വിമാനത്തിനുള്ളിലെ മറ്റൊരു ജീവനക്കാരനാണ് വീഡിയോ പകർത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ഓർത്തുകൊണ്ട് കമന്റുകൾ ഇട്ടത്.

Leave a Reply

Your email address will not be published. Required fields are marked *