വില്ലേജ് ഓഫീസർ ഇല്ലാത്തതിനെ തുടർന്ന് മാസങ്ങളായി വരുമാന സർട്ടിഫിക്കറ്റിനായി കയറിറങ്ങി ഒരു കുടുംബം.കാരന്തൂർ വില്ലേജ് ഓഫീസിലാണ് അധികാരികൾ ഇല്ലാത്തതിനെ തുടർന്ന് പിലാശ്ശേരി സ്വദേശിക്ക് ഈദുരനുഭവം ഉണ്ടായത്.വീട് പുനർനിർമാണത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റുമാണ് ഇവർ വരുമാന സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത്. വരുമാന സർട്ടിഫിക്കറ്റും കമ്മ്യുണിറ്റി സെർട്ടിഫിക്കറ്റുമാണ് ഇവർക്ക് ആവശ്യമായിട്ടുള്ളത്.ഇതിനായി കഴിഞ്ഞ ഒന്നരമാസത്തോളമായി ഇവിടെ കയറിറങ്ങുകയാണ് ഈ പിലാശ്ശേരിയിൽ നിന്നുമുള്ള കുടുംബം.പ്രായമായ ഇവർക്ക് അവിടെ നിന്നും ഇവിടെ എത്തുക എന്നുള്ളതും കഷ്ടപ്പാട് തന്നെയെന്ന് ഇവർ പറയുന്നു.ഇത് ലഭിച്ചാൽ മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കു.

Leave a Reply

Your email address will not be published. Required fields are marked *