ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവരുന്നിരിക്കുകയാണ്.2023ഓടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും ഇവർ ട്വീറ്റ് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോദിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 2007ല്‍ അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്തത്. ബിഗ്ബിയില്‍ മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, പശുപതി, വിജയ രാഘവന്‍, ജാഫര്‍ ഇടുക്കി, ലെന, ഇന്നസെന്റ്, വിനായകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
അമല്‍ നീരദും മമ്മൂട്ടിയും ഏറ്റവും ഒടുവില്‍ ഒന്നിച്ച ‘ഭീഷ്‍മ പര്‍വം’ വൻ ഹിറ്റായിരുന്നു. സൗദി അറേബ്യയില്‍ ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമയായിരുന്നു ‘ഭീഷ്‍മ പര്‍വം’. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
അമൽ നീരദിന്റെ അടുത്ത ‘ബിഗ്’ ബജറ്റ് ചിത്രം ഒരുങ്ങുന്നു എന്ന വാർത്തകൾ എത്തിയിരുന്നു. അത് ‘ബിലാൽ’ തന്നെയാകാമെന്നാണ് പ്രേക്ഷകർ പറയുന്നത്.