കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരം സാമന്തയ്ക്ക് മയോസിറ്റിസ് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവന്നത്.താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. സാമന്തയ്ക്ക് പിന്തുണയുമായി ഒട്ടേറെ സിനിമാപ്രവര്‍ത്തകരും ആരാധകരുമാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തത്. സാമന്തയുടെ മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടെ സഹോദരനും നടനുമായ അഖില്‍ അകിനേനിയും ആശംസകള്‍ നേര്‍ന്നു. പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നുവെന്ന് അഖില്‍ കുറിച്ചു.ഏഴായിരത്തിൽ അധികം പേരാണ് ആ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണ് മയോസൈറ്റിസ്. തുടർന്ന് ശരീരത്തിലെ പലഭാ​ഗങ്ങളിലും കടുത്ത വേദന അനുഭവപ്പെടും.

താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ : ‘ യശോദ ട്രെയ്‌ലറിനോടുള്ള നിങ്ങളുടെ പ്രതികരണം എന്നെ സന്തോഷിപ്പിക്കുന്നു. ഈ സ്‌നേഹമാണ് ജീവിതത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാൻ എനിക്ക് ശക്തി നൽകുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം സ്ഥിരീകരിച്ചു. അസുഖം കുറഞ്ഞിട്ട് നിങ്ങളോട് അത് പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാൽ ബേധമാകാൻ ഞാൻ വിചാരിച്ചതിലും സമയം എടുക്കുന്നുണ്ട്. എപ്പോഴും കരുത്ത് കാട്ടണമെന്നത് ആവശ്യമില്ലെന്ന് ഞാൻ പതിയെ മനസിലാക്കുന്നു. ഈ ബലഹീനതയെ അംഗീകരിച്ച് മുന്നോട്ട് പോകാൻ ഞാൻ ശ്രമിക്കുകയാണ്. ഞാൻ അടുത്ത് തന്നെ രോഗമുക്തയാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡോക്ടേഴ്‌സ്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ടായി. ഇനി ഒരു ദിവസം കൂടി എന്നെകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ വിചാരിച്ചാലും എങ്ങനെയോ അതും തരണം ചെയ്യും. രോഗമുക്തിയിലേക്ക് ഒരു ദിനം കൂടി അടുക്കുകയാണ് എന്ന് കരുതുന്നു. ഈ സമയവും കടന്ന് പോകും’.

Leave a Reply

Your email address will not be published. Required fields are marked *