കാസർകോഡ്: വിവാഹവാഗ്ദാനം നൽകി 17 കാരിയെ പീഡിപ്പിച്ച കേസിൽ കാമുകനടക്കം 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. പോക്‌സോ നിയമ പ്രകാരം കാസർകോഡ് വനിത പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ കാമുകൻ വിദ്യാനഗറിലെ അറഫാത്താണ് വിവാഹ വാഗ്ദാനം നൽകി ആദ്യം പീഡിപ്പിച്ചത്. പിന്നീട് കാസർകോഡിന് പുറമെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് കാമുകന്റെ നാല് സുഹൃത്തുക്കളും കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.

ജൂലൈ 31 ന് കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് അന്വേഷണം പുരോഗമിക്കവെ ഒരു ദിവസത്തിന് ശേഷം കുട്ടി വീട്ടിൽ തിരികെയെത്തി. എന്നാൽ ഈ സംഭവം ആവർത്തിച്ചതോടെ വീട്ടുകാർ കുട്ടിയോട് കാര്യം അന്വേഷിച്ചു. അതോടെയാണ് പീഡന വിവരം പുറത്തായത്. തുടർന്ന് വീട്ടുകാർ പൊലീസിന് പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *