കുറുവങ്ങാട്ടുനിന്ന് പതിനേഴുകാരിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടികൊണ്ടുപോയ സംഭവത്തിൽ യുവസംവിധായകന്‍ കുറുവങ്ങാട് കേളമ്പത്ത് ജാസിക്അലി (36), സുഹൃത്തായ എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദ് (33) എന്നിവരെയും കൊയിലാണ്ടി പോലീസ് കസ്റ്റഡയിലെടുത്തു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.കർണാടകയിലെ മടിവാളയിൽ വച്ചാണ് പതിനേഴുകാരിക്കൊപ്പം ഇരുവരും അറസ്റ്റിലായത്.സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മൂവരും ഗുണ്ടൽപേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു. കാര്‍നമ്പര്‍ മാറ്റിയായിരുന്നു ഇവരുടെ യാത്ര. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൈസൂരുവിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും പോയതായി മനസ്സിലാക്കി. ഒടുവില്‍ ഡ്രൈവറുടെ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താനായത്.

Leave a Reply

Your email address will not be published. Required fields are marked *