കൊല്ലം ശാസ്താംകോട്ടയില്‍ ബൈക്കില്‍ സഞ്ചരിച്ച് തേച്ചുകുളിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് കേസെടുത്തു. നാലു ദിവസം മുമ്പാണ് സംഭവം നടന്നത്.കനത്തമഴയ്ക്കിടെ യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചക്കവെയാണ് മഴനനനഞ്ഞ് സോപ്പുതേച്ച് കുളിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. അര്‍ധനഗ്നരായി സോപ്പുതേച്ച് കുളിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിനാണ് പിഴ ഈടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, മൈതാനത്തുനിന്ന് കളി കഴിഞ്ഞുവരുന്നതിനിടെ കനത്ത മഴയായിരുന്നു. ടീ ഷര്‍ട്ട് നനതോടെയാണ് ഈരിക്കുളിച്ചതെന്നാണ് യുവാക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *