തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ. ക്രൈംബ്രാഞ്ച് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. പാറശ്ശാല പൊലീസും തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട് സന്ദർശിക്കും. അതേസമയം ഷാരോൺ വധക്കേസ് തമിഴ്‌നാടിനു കൈമാറണോ എന്നതിൽ വീണ്ടും നിയമോപദേശം തേടി. ഡിജിപി അഡ്വക്കേറ്റ് ജനറലിനോടാണ് ഉപദേശം തേടിയത്

ഷാരോൺ കൊലക്കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും, അമ്മ സിന്ധുവിനെയും, അമ്മാവൻ നിർമ്മൽ കുമാറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഗ്രീഷ്മയെ തെളിവെടുപ്പിനായി കൊണ്ടുവരും. ഇന്നലെയാണ് മൂന്ന് പേരെയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ലഭിച്ചത്. രാമവർമ്മൻചിറയിലെ വീടിനു പുറമെ ഷാരോണും ഗ്രീഷ്മയും ഒരുമിച്ചെത്തിയ മറ്റു സ്ഥലങ്ങളിലും തെളിവെടിപ്പുണ്ടാകും. തെളിവെടുപ്പ് ഉൾപ്പടെയുള്ള പൊലീസ് നടപടികൾ ക്യാമറയിൽ ചിത്രീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. അതേസമയം കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് വിവരം.

ശശി തരൂർ :-

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെല്ലാം മിക്ക ഭാഗങ്ങളിൽ നിന്നും കൂടുതൽ പിന്തുണ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെക്കായിരുന്നു. താങ്കൾക്ക് വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് തോന്നുന്നത്?

തിരഞ്ഞെടുപ്പിൽ എത്രത്തോളം വിജയപ്രതീക്ഷ ഉണ്ടായിരുന്നു ? തോൽവി പ്രതീക്ഷിച്ചിരുന്നോ ?

സംഘപരിവാർ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജനാധിപത്യ ഇന്ത്യയുടെ ഭാവി എന്താകും? അതിനെ നേരിടാൻ കോൺഗ്രസ് ശക്തമായി തിരുച്ചുവരേണ്ട സമയം അതിക്രമിച്ചിട്ടില്ലേ ?

Leave a Reply

Your email address will not be published. Required fields are marked *