കാറിന്‍റെ ഗിയര്‍ മാറ്റുന്ന സ്റ്റൈല്‍ കണ്ടുപോലും ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം തോന്നുമെന്നതിന്റെ ഉദാഹരണമാണ് പാക്കിസ്ഥാൻ സ്വദേശി കദീജയുടേത്.കാര്‍ ഓടിക്കുന്നതിനിടെ ഗിയര്‍ മാറ്റുന്ന സ്റ്റൈലില്‍ ആകൃഷ്ടയായി സ്വന്തം വീട്ടിലെ ഡ്രൈവറെ പ്രണയിച്ച് വിവാഹം ചെയ്തിരിക്കുകയാണ് പതിനേഴുകാരിയായ ഖദീജ. മകളെ ഡ്രൈവിങ് പഠിപ്പിക്കാന്‍ പിതാവ് നിയോഗിച്ച 21കാരനായ ഡ്രൈവര്‍ ഫര്‍ഹാനുമായി ഖദീജ പ്രണയത്തിലാവുകയായിരുന്നു.അടുത്തിടെയാണ് പ്രണയത്തിലായതിനെ തുടർന്ന് ഇരുവരും വിവാഹിതരായത്. ഡെയ്‍ലി പാകിസ്ഥാന് നൽകിയ അഭിമുഖത്തിലാണ് യുവതി തന്റെ ഭർത്താവ് നേരത്തെ ഡ്രൈവറായിരുന്നു എന്നും തനിക്ക് ഡ്രൈവിം​ഗ് ക്ലാസ് എടുത്തിരുന്നു എന്നും പറഞ്ഞത്.

ആ സമയത്താണ് യുവാവ് ​ഗിയർ മാറ്റുന്നത് യുവതി ശ്രദ്ധിക്കുന്നതും ആ രീതി അവൾക്കിഷ്ടപ്പെടുന്നതും ഇരുവരും പ്രണയത്തിലാവുന്നതും. ​ഗിയർ മാറ്റുന്ന രീതി കണ്ടപ്പോഴെല്ലാം അവന്റെ ആ കൈകൾ ചേർത്ത് പിടിക്കണം എന്ന് തനിക്ക് തോന്നി എന്നും താനവനുമായി പ്രണയത്തിലാവുകയായിരുന്നു എന്നും യുവതി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *