ഹൃദയം സിനിമയുടെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹം താരസമ്പന്നമായാണ് നടന്നത്.മോഹൻലാൽ, ശ്രീനിവാസൻ, റഹ്മാൻ അടക്കം നിരവധി പേരാണ് ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയത്. വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ് അടക്കം ഹൃദയം സിനിമയിലെ താരങ്ങളും എത്തിയിരുന്നു. എന്നാൽ വിവാഹത്തിന് പ്രണവ് മോഹൻലാലിന്റെ അസാനിധ്യം ചർച്ചയായി. എല്ലാവരും ഒന്നടങ്കം ചോദിച്ച ചോദ്യം പ്രണവ് എവിടെ എന്നായിരുന്നു.വിവാഹശേഷം വധുവിനൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി വിശാഖ് പ്രണവ് കല്യാണത്തിന് എത്താത്തതിനെ കുറിച്ച് പറയുകയും ചെയ്തു. “പ്രണവ് ഒരു ട്രിപ്പിലാണ്. അവന് അന്ന് എന്‍ഗേജ്മെന്റ് സമയത്ത് വന്നിരുന്നു, അന്ന് തായ്ലന്ഡില് നിന്ന് ഇതിനുവേണ്ട് വന്നതാ. ആ സമയത്തെ പറഞ്ഞു, ഈ ഒരു വര്‍ഷം മൊത്തം ട്രിപ്പിനായി മാറ്റിവച്ചിരിക്കുകയാണ് അടുത്തകൊല്ലം അഭിനയിക്കാന്‍ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്”, വിശാഖ് പറഞ്ഞു. കല്യാണസമയത്ത് ശ്രീനിയങ്കിളും ലാലുചേട്ടനും അടുത്തടുത്ത് ഇരുന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും വിശാഖ് പറഞ്ഞു. 2022 ജനുവരിയിലാണ് ഹൃദയം റിലീസ് ചെയ്തത്. അരുണ്‍ നീലകണ്ഠന് എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിച്ചത്. അരുണിന്റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിത ഘട്ടമാണ് ഹൃദയം പറയുന്നത്. പ്രണവ് മോഹന്‍ലാലിനൊപ്പം ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം.
