ആമിർ ഖാൻ സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നു.കുറച്ച് വർഷങ്ങൾ അമ്മയ്ക്കും മക്കൾക്കുമൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിനൊപ്പം തന്നെ നല്ല സിനിമകൾ നിര്‍മിക്കുമെന്നും ആമിർ പറഞ്ഞു.35 വർഷത്തെ അഭിനയ ജീവിതത്തിനിടെ ഇതാദ്യമായാണ് ഇടവേളയെടുക്കുന്നതെന്ന് ആമിർ ചൂണ്ടിക്കാട്ടി. അഭിനയം എന്ന ഒറ്റക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഉറ്റവർക്കൊപ്പം സമയം പങ്കിടാനും ജീവിതം വളരെ വ്യത്യസ്തമായ രീതിയിൽ അനുഭവിക്കാനും ഇതാണ് നല്ല സമയമെന്നാണ് കരുതുന്നത്. അടുത്ത കുറച്ചുവർഷത്തേക്ക് അഭിനേതാവായി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2008ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് ചിത്രത്തിന്റെ റീമേയ്ക്കായി എത്തുന്ന ചാമ്പ്യൻസിലും ആമിര്‍ അഭിനയിച്ചേക്കില്ല. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്യുന്ന സിനിമയിൽ ആമിർ ഖാൻ നായകനായി എത്തുമെന്ന് വാർത്തകൾ വന്നിരുന്നു.ചാമ്പ്യൻസ് നിർമിക്കുന്നതേയുള്ളുവെന്നും അഭിനയിക്കുന്നില്ലെന്നുമാണ് ആമിർ പറഞ്ഞത്. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ പുറകെയുള്ള ഓട്ടത്തിലായിരുന്നു എന്റെ ജീവിതം. ഈ യാത്രയിൽ എന്റെ പ്രിയപ്പെട്ടവരെ വേണ്ട വിധത്തിൽ സ്നേഹിക്കാനോ പരിഗണിക്കാനോ എനിക്കായിട്ടില്ല. എന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, എന്റെ ആദ്യ ഭാര്യ റീന, രണ്ടാം ഭാര്യ കിരൺ, അവരുടെ മാതാപിതാക്കൾ അവർക്കൊന്നും വേണ്ടത്ര സമയം നൽകാൻ ആയില്ല. എന്റെ മകൾക്ക് 23 വയസ്സായി. കുട്ടിക്കാലം മുതലെ അവളുടെ ജീവിതത്തിൽ എന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല എന്നത് എനിക്കറിയാം. അവൾക്ക് അവളുടേതായ ആകുലതകളും വിഷമങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. അപ്പോഴൊന്നും അവൾക്ക് ഞാനുണ്ടായില്ല. എനിക്കിപ്പോൾ അതെല്ലാം മനസ്സിലാകുന്നു. എനിക്ക് അവളുടെ സ്വപ്നങ്ങളെക്കുറിച്ചോ ഭയത്തെക്കുറിച്ചോ അറിയില്ല. എന്നാൽ എന്റെ സംവിധായകരുടെ സ്വപ്നങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും എനിക്ക് അറിയാമായിരുന്നു.’’–ആമിർ ഖാൻ പറഞ്ഞു.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
