കാറില്‍ മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.രാജസ്ഥാൻ സ്വദേശിയായ യുവതിയെയും കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ആകെ നാല് പ്രതികളാണുള്ളതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ അതിജീവിതയ്ക്ക് ലഹരിമരുന്ന് കൊടുത്തോ എന്നത് സംബന്ധിച്ച ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും കമ്മീഷ്ണർ പറഞ്ഞു. 19 വയസ്സുള്ള മോഡലാണ് ബലാത്സംഗത്തിനിരയാത്. ഡി.ജെ. പാര്‍ട്ടി എന്നുപറഞ്ഞാണ് യുവതിയെ ബാറില്‍ കൊണ്ടുവന്നത്. എല്ലാവരും അവിടെവെച്ച് മദ്യപിച്ചു. തുടര്‍ന്ന് കാറില്‍ കയറ്റികൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.പ്രതികള്‍ക്കെതിരെ നിലവില്‍ ബലാത്സംഗം, ഗൂഢാലോചന, കടത്തി കൊണ്ട് പോകൽ എന്നീ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു.തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പൽ എന്ന് കൊച്ചിയിൽ പീഡനത്തിന് ഇരയായ മോഡൽ പൊലീസിന് മൊഴി നൽകിയിരുന്നു. ബിയറിൽ എന്തൊ പൊടി ചേർത്തതായി സംശയമുണ്ടെന്നും അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞത് ഡിമ്പൽ ആണെന്നും യുവതി പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും യുവതി മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *