ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകന്മാരിൽ ഒരാളാണ് അനുരാഗ് കശ്യപ്.പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിനു പിന്നാലെ മകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണികള്‍ ഉയരാന്‍ തുടങ്ങിയെന്നും ,കഴിഞ്ഞ വര്‍ഷം തനിക്ക് ഹൃദയാഘാതമുണ്ടായെന്നും അനുരാഗ് പറഞ്ഞു.ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് മാനസികാരോഗ്യത്തെ കുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും തുറന്നു പറഞ്ഞത്. മൂന്ന് തവണ റീഹാബിലിറ്റേഷൻ സഹായം തേടിയിട്ടുണ്ട്. വിഷാദരോഗവും ബാധിച്ചു. ഇതിനിടയിൽ ഹൃദയാഘാതവും ഉണ്ടായെന്ന് സംവിധായകൻ പറയുന്നു.ട്വിറ്ററിലെ സൈബർ ആക്രമണം കുടുംബത്തിനു നേരേയും വ്യാപിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾക്കും മകൾക്കും എതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. ഇതിനെ തുടർന്നാണ് ട്വിറ്റർ ഉപേക്ഷിച്ചത്. സിഎഎ സമരത്തിൽ നിലപാട് തുറന്നു പറയുകയും സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുക്കുകയും ചെയ്ത സമയത്ത് കടുത്ത ആക്രമണമാണ് നേരിട്ടത്.ഈ സമയത്ത് മകൾക്ക് സോഷ്യൽമീഡിയയിലൂടെ നിരവധി ഭീഷണികൾ നേരിടേണ്ടി വന്നു. ബലാത്സംഗ ഭീഷണികളും ട്രോളുകളും വ്യാപകമായി. ഇതേ തുടര്‍ന്ന് 2019-ആഗസ്റ്റില്‍ താന്‍ ട്വിറ്ററില്‍ നിന്നും ഇടവേളയെടുത്തു. എന്നാല്‍ ജാമിയ മിലിയ വിഷയമുണ്ടായതോടെ താന്‍ അക്ഷമനായെന്നും അനുരാഗ് വ്യക്തമാക്കി. പിന്നാലെ ട്വിറ്ററിലൂടെ പ്രതികരിക്കുകയും ജാമിയയില്‍ നടക്കുന്ന സമരങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.

കോവിഡിനെത്തുടര്‍ന്ന് ‘ആള്‍മോസ്റ്റ് പ്യാര്‍ വിത്ത് ടി.ജെ ബോളിവുഡ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകിയതും ‘താണ്ഡവ്’ വെബ്സീരീസ് അഭിമുഖീകരിച്ച പ്രശ്‌നങ്ങളും കാരണമുണ്ടായ പിരുമുറുക്കത്താലും മൂന്ന് പ്രാവശ്യമാണ് പുനരധിവാസകേന്ദ്രത്തില്‍ പോയതെന്ന് അനുരാഗ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *