പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേള കഴിഞ്ഞ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ വരുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്ന ഗോൾഡിൽ വൻ പ്രതീക്ഷകളാണ് ആരാധകർക്ക്. ഇപ്പോൾ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോൾഡ്.

അമ്പത് കോടിയലിധികം രൂപ ആണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയത്. നാളെയാണ് ചിത്രം (ഡിസംബർ 1) തിയറ്ററുകളിലെത്തുന്നത്. ലോകമെമ്പാടുമുള്ള 1300കളിലധികം സ്‍ക്രീനുകളിൽ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോൾഡ് വിവിധ രാജ്യങ്ങളിൽ ചില സെന്ററുകളിൽ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.

അജ്‍മൽ അമീർ, കൃഷ്‍ണ ശങ്കർ, ശബരീഷ് വർമ, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ലിസ്റ്റിൻ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേർന്നാണ് നിർമ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിർമാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ശബരീഷ് വർമയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.മാർക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ, PRO, മീഡിയ പ്ലാൻ ബിനു ബ്രിങ് ഫോർത്

Leave a Reply

Your email address will not be published. Required fields are marked *