കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി.താനൂ‍‍ര്‍ സ്വദേശി സൗജത്തിനെയാണ് വലിയപറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സൗജത്തിന്റെ കാമുകനായ ബഷീറി(28)നെ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. കൊലപാതമാണെന്നാണ് പൊലീസിന്റെ സംശയം.കാമുകന്‍ ബഷീറിനെ കോട്ടയ്ക്കലിലാണ് വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം ഇയാള്‍ തന്നെ സഹോദരിയെ ഫോണില്‍ വിളിച്ചറിയിച്ചെന്നാണ് വിവരം. 2018 ലായിരുന്നു താനൂ‍ര്‍ സ്വദേശിയായ സവാദിന്റെ കൊലപാതകം. സൗജത്തും കാമുകനായ ബഷീറും ചേ‍ര്‍ന്ന് മത്സ്യത്തൊഴിലാളിയായ സവാദിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മത്സ്യതൊഴിലാളിയായ സവാദ് കൊല്ലപ്പെട്ടത്.
തലക്കടിച്ചും കഴുത്തറുത്തുമാണ് കൊലപാതകം നടത്തിയത്. ഇതിനായി ഗ‍ൾഫിൽ നിന്നും മംഗലാപുരം വിമാനത്താവളം വഴി നാട്ടിലേക്ക് എത്തിയ ബഷീര്‍, കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് മുങ്ങി.ഇയാളെ നാട്ടിൽ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.കേസിൽ ജാമ്യത്തിറങ്ങിയതായിരുന്നു പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *