ലൈംഗിക പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി.കുന്നപ്പളളിയുടെ മുൻകൂർജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരിയും കോടതിയെ സമീപിച്ചിരുന്നു ഈ ഹർജിയും കോടതി തളളി.ഒറ്റ വാക്കിലാണ് കോടതി വിധി പ്രസ്താവിച്ചത്. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്നു ഹർജിയുടെ വാദത്തിനിടെ ഹൈക്കോടതി നേരത്തേ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *