രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് തിയേറ്റർ വോളണ്ടിയർമാരുടെയും ഹോസ്പിറ്റാലിറ്റി വോളണ്ടിയർമാരുടെയും പരിശീലനം ആരംഭിച്ചു. തിയേറ്റർ വോളണ്ടിയർമാരുടെ പരിശീലനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പ് മറ്റു മേളകൾക്ക് അനുകരണീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വോളണ്ടിയർ കമ്മിറ്റി ചെയർമാൻ കെ എസ് സുനിൽകുമാർ അധ്യക്ഷനായി. അക്കാദമി എക്സിക്യൂട്ടീവ് അംഗം ശങ്കർ രാമകൃഷ്ണൻ പങ്കെടുത്തു. ഹോസ്പിറ്റാലിറ്റി വോളണ്ടിയർമാരുടെ പരിശീലനക്കളരി പ്രശസ്ത തിയേറ്റർ ട്രെയിനർ മനു ജോസ് ഉദ്‌ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *