ബാലതാരമായി സിനിമയിലെത്തിയ ഇളയ ദളപതി വിജയ്യുടെ സിനിമാ ജീവിതത്തിന് 30 വയസ്.ഈയവസരത്തിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ പലവിധ ആഘോഷങ്ങൾ നടത്തിവരികയാണ്. വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ വിജയ് മക്കൾ ഇയക്കം വളരെ വ്യത്യസ്തമായിട്ടാണ് ആഘോഷിക്കുന്നത്.വിജയ് സിനിമയിൽ 30 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കൾക്ക് സംഘടന സ്വർണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാർ സർക്കാർ മറ്റേണിറ്റി ആശുപത്രിയിലായിരുന്നു ഇത് നടന്നത്. സമാനരീതിയിൽ നേരത്തേ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ 20 നവജാത ശിശുക്കൾക്ക് വിജയ് ആരാധകർ ചേർന്ന് സ്വർണമോതിരം നൽകിയിരുന്നു.വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് ആണ് വിജയിന്റെ പുതിയ ചിത്രം. പൊങ്കൽ റിലീസായി 2023 ജനുവരിയിലെത്തുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ‘തീ ദളപതി’ എന്ന ഗാനത്തിന് യൂട്യൂബിൽ 13 മില്യണിലധികം കാഴ്ചക്കാരാണ് ഉള്ളത്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
