പെൻഷൻ പരിഷ്ക്കരണ കുടിശ്ശിക രണ്ടു ഗഡു മുഴുവൻ അനുവദിക്കുക, കുടിശ്ശികയായ ക്ഷമാശ്വാസം ഒന്നിച്ചു അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തുക തുടങ്ങി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി യു ) ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് മാർച്ചും ധർണ്ണയും നടത്തി.സംസ്ഥാന കമ്മറ്റി അംഗം പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം രാജ വത്സൻ അധ്യക്ഷം വഹിച്ചു. പി ചന്ദ്രൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *