പഠാൻ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. പത്താൻ വിഷയത്തിൽ വിഷമമുണ്ട് എന്നായിരുന്നു നടന്റെ പ്രതികരണം.ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഃഖമുണ്ടെന്നും കാപ്പ’ സിനിമയുടെ പ്രോമോഷൻ പരിപാടികൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ പൃഥ്വി പറഞ്ഞു.
‘ബേഷരം രം​ഗ്’ എന്ന ​ഗാനത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെ മുൻനിർത്തിയാണ് വിവാ​ദങ്ങളുടെ തുടക്കം. ഈ ​ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ഇന്ത്യൻ സംസ്കാരത്തിന് ചേരാത്തതാണെന്നും ആരോപിച്ച് ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ദീപികയുടെ വസ്ത്രങ്ങളെ വിമർശിച്ച് ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎൽഎ രാം കദമും രംഗത്തെത്തിയിരുന്നു. മുംബൈ പൊലീസിന് ഒന്നിലധികം പരാതികളാണ് ​ഗാനത്തിനെതിരെ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *