പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള സ്പീക്കറായി എം ബി രാജേഷിനെ തിരഞ്ഞെടുത്തു തൃത്താല എംഎൽഎ എ ബി രാജേഷിന് എതിരെ പ്രതിപക്ഷം പി സി വിഷ്ണുനാഥിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും പോരാട്ടം പ്രതീകാത്മകം മാത്രമായിരുന്നു . 96 എം.എല്‍.എമാരുടെ പിന്തുണയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത് .40 വോട്ടാണ് പി സി വിഷ്ണു നാഥിന് ലഭിച്ചത് രാവിലെ 9 മണിക്കായിരുന്നു വോട്ടെടുപ്പ്. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർ ഇന്ന് സഭയിൽ എത്തിയിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാൻ, കോവളം എംഎൽഎ എം വിൻസന്റ്, നെന്മാറ എംഎൽഎ കെ ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്. പ്രോ ടൈം സ്പീക്കറായ പിടിഎ റഹീമും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. ആദ്യ വോട്ട് രേഖപ്പെടുത്തിയത് പിണറായി വിജയനാണ്
ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. 10 വർഷം ലോക്സഭാ അംഗമായിരുന്നു രാജേഷ് എങ്കിലും നിയമസഭയിൽ ഇത് കന്നി പ്രവേശനം. നിയമസഭയിലേക്ക് എത്തുമ്പോൾ തന്നെ ഒരാൾ സ്പീക്കറാവുന്നത് ആദ്യമാണ്.
വലിയ ഭൂരിപക്ഷമാണ് പിണറായി വിജയൻ സർക്കാരിനുള്ളത് എങ്കിലും രാഷ്ട്രീയ പോരിൽ ഒട്ടും പിന്നോട്ട് പോവേണ്ടെന്ന് വി ഡി സതീഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പി സി വിഷ്ണുനാഥിനെ സ്പീക്കർ സ്ഥാനാർഥിയായി പ്രഖ്യപിച്ചത്.
എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയ്ക്ക് തുടക്കമായത്. പ്രോടൈം സ്പീക്കർ പിടിഎ റഹീമിന് മുൻപിലാണ് 136എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്. മെയ് 28നാണ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിന് പുതിയ ബജറ്റ്. ജൂൺ 14 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
