മുട്ടായി പോലെ മധുരമുള്ള ദ്വീപ്; എന്തിനീ ക്രൂരത’ലക്ഷദ്വീപിന് പിന്തുണയുമായി സിതാര

0

ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി പിന്നണി ഗായിക സിത്താര കൃഷ്ണ കുമാര്‍. ലോകം മുഴുവന്‍ ഒരു വൈറസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാന്‍ സാധിക്കുന്നതെന്നാണ് സിത്താരയുടെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ് താരം പിന്തുണ അറിയിച്ചത്.

ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല! കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും! കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്! ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ്.

മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്!ഒരു സൂക്ഷ്മാണുവിന്റെ മുന്നില്‍ തകര്‍ന്നും തളര്‍ന്നും ഈ ലോകം മുഴുവന്‍ ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു,” സിതാര ഫേസ്ബുക്കിലെഴുതി.

LEAVE A REPLY

Please enter your comment!
Please enter your name here