തെലുങ്ക് നടന് നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു.നടി പവിത്രാ ലോകേഷുമായി വിവാഹിതനാകാൻ പോകുന്നുവെന്നാണ് സാമൂഹ്യ മാധ്യമത്തിലൂടെ നരേഷ് അറിയിച്ചിരിക്കുന്നത്.
New Year ✨
— H.E AMB LTCOL SIR Naresh VK actor (@ItsActorNaresh) December 31, 2022
New Beginnings 💖
Need all your blessings 🙏
From us to all of you #HappyNewYear ❤️
– Mee #PavitraNaresh pic.twitter.com/JiEbWY4qTQ
പുതുവര്‍ഷത്തില്‍ പുത്തൻ തുടക്കം, എല്ലാവരുടെയും അനുഗ്രഹം വേണം എന്ന് പറഞ്ഞ് ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നരേഷ്. കേക്ക് മുറിച്ച് പരസ്പരം കൈമാറുന്നതും ഒടുവില്‍ ഇരുവരും ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വിവാഹം ഉടനെ നടക്കും എന്നും വീഡിയോയില്‍ എഴുതി കാണിക്കുന്നു. ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഇരുവരുടേയും പ്രണയത്തെ ചൊല്ലി വിവാദങ്ങളുണ്ടായിരുന്നു. മൈസൂരുവിലെ ഒരു ഹോട്ടലില്‍ വെച്ച് നരേഷിന്റെ ഭാര്യ രമ്യാ രഘുപതി ഇരുവരേയും ചെരിപ്പൂരി തല്ലാന്‍ ശ്രമിച്ചിരുന്നു. പോലീസ് ഇടപെട്ടാണ് രമ്യയെ പിന്തിരിപ്പിച്ചത്. ഇതിനിടയില്‍ നരേഷും പവിത്രയും വിവാഹിതരായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു.തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടന് മൈസൂര്‍ ലോകേഷിന്റെ മകളാണ് പവിത്ര
