കൊല്ലം നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് സി.ഐ.ടി.യു പ്രവർത്തകരുടെ മർദ്ദനം.കടയുടെ പിന്‍ഭാഗത്ത് ഒഴിഞ്ഞ പ്രദേശത്തുവെച്ച് രണ്ട് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം.പതിമൂന്ന് സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. സിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർ മാർക്കറ്റിലെത്തി ഉടമ ഷാനുവുമായി തർക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിക്കുകയായിരുന്നുവെന്നുമാണ് ഉടമ പരാതിയിൽ പറയുന്നത്. ക്രൂരമായ മര്‍ദ്ദനമാണ് തനിക്കേറ്റതെന്ന് കടയുടമ ഷാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *