അടുത്തിടെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത രജീഷ വിജയന്‍ ചിത്രം ‘ഖോ ഖോ’ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഗ് സ്‌ക്രീനില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ച സിനിമയുടെ ഒ.ടി.ടി റിലീസ് വിവരങ്ങള്‍ പുറത്ത്.
സിനിമ ഒടിടിയിലും ടെലിവിഷനിലും റിലീസ് ചെയ്യുകയാണ്.
‘ഖോ ഖോ ഒടിടി റിലീസ് അപ്‍ഡേറ്റ്! ഖോ ഖോയുടെ എക്സ്‌ക്ലൂസീവ് ജിസിസി പ്രീമിയര്‍ മെയ് 27 ന് (വ്യാഴാഴ്ച) ഒടിടി പ്ലാറ്റ്‌ഫോമുകളായ സിംപ്ലി സൗത്ത്, ഫിലിമി എന്നിവയിലൂടെ ഉണ്ടായിരിക്കും. ഈ തീയതിയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം കാണുന്നതിന് ഇത് ലഭ്യമാകും. മറ്റൊരു പ്രധാന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങള്‍ക്കുള്ള റിലീസ് വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ മെയ് 28 (വെള്ളിയാഴ്ച) വൈകുന്നേരം ഏഴ് മണിക്കുമാണ് എന്നാണ് അറിയിച്ചിരിക്കുന്നത്..

