ബെംഗളുരു: മെട്രോ തൂൺ തകർന്നു വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്. ബെംഗളുരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണാണ് തകർന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരായ കുടുംബത്തിൻറെ മേലേക്കാണ് തൂൺ തകർന്ന് വീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബത്തിലെ മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔട്ടർ റിങ് റോഡിൽ എച്ച്ബിആർ ലെയൗട്ടിലാണ് അപകടമുണ്ടായത്. കല്യാൺ നഗറിൽ നിന്ന് എച്ച്ആർബിആർ ലേ ഔട്ടിലേക്കുള്ള റോഡിനെ സമീപത്തെ തൂണാണ് തകർന്നത്.

അപകടത്തിന് പിന്നാലെ മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികൾ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബെംഗളുരു വിമാനത്താവളം വരെയാണ് ഈ ഘട്ടത്തിലെ പണികൾ നടക്കുക. വലിയ ഭാരമുള്ള ഇരുമ്പ് കമ്പികൾ നിലംപൊത്തിയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *