മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശി ഷബീറിനെയാണ് പോലീസ് പിടികൂടിയത്. മൂന്ന് മാസമായി ഒളിവിലായിരുന്ന പ്രതിയെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയോടൊപ്പം സ്വര്‍ണം പങ്കിട്ട് എടുത്തത് ഷബീറായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏകദേശം നാല് കോടി രൂപയുടെ സ്വര്‍ണമാണ് ഇവര്‍ പങ്കിട്ടെടുത്തത്. എന്നാല്‍ സ്വര്‍ണം പൂര്‍ണമായും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
ഇതിനിടെ എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐയെ ഷബീര്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നു. മുന്‍ എസ്.ഐക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ നേരത്തെയും ഷബീറിനെതിരെ എടക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്
