എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ 2022 പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് കഴിഞ്ഞ ദിവസമാണ് എംഎം കീരവാണി ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വാങ്ങിയത്.ഈ നിമിഷത്തില്‍ അദ്യമായി കീരവാണിയെ കണ്ട നിമിഷം ഓര്‍ത്തെടുക്കുകയാണ് നടനും, സംവിധായകനും, ഗായകനുമായ വിനീത് ശ്രീനിവാസന്‍.

വിനീത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് – ” കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍ ഞങ്ങളുടെ അപ്പാര്‍ട്ട്മെന്‍റിന് നേരെ എതിര്‍വശം ഒരു ഭാര്യയും ഭര്‍ത്താവും താമസിച്ചിരുന്നു. വളരെ നല്ല മനുഷ്യര്‍, സൌമ്യരും, വളരെ ലാളിത്യമുള്ളവരുമായിരുന്നു. ഭര്‍ത്താവ് തലിശ്ശേരിക്കാരനായിരുന്നു. ഭാര്യ ആന്ധ്രയില്‍ നിന്നും. ഒരു ദിവസം ജോലി കഴിഞ്ഞ് ഞാന്‍ വണ്ടിയോടിച്ച് വരുമ്പോള്‍. ആ ചേച്ചി ഒരു മധ്യവയസ്കനൊപ്പം നടക്കുന്നത് കണ്ടു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് അവരുടെ അടുത്തേക്ക് പോയി. ഒരു ചിരിയോടെ അവര്‍ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി. വിനീത് ഇത് എന്‍റെ സഹോദരനാണ്. അദ്ദേഹം എന്‍റെ നേരെ തിരിഞ്ഞ് പേര് പറഞ്ഞു.

ആ പേര് കേട്ടപ്പോള്‍ ഞാന്‍ വിറച്ചുപോയി. ആ പാര്‍ക്കിംഗ് സ്ഥലത്ത് വച്ച് ഞാന്‍ കണ്ട ആ മനുഷ്യനാണ് 2022 ലെ അദ്ദേഹത്തിന്‍റെ ഏറ്റവും ആഘോഷിക്കപ്പെട്ട ഗാനത്തിന് മറ്റൊരു ദിവസത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടിയത് – ആ പേര് എംഎം കീരവാണി.!

Leave a Reply

Your email address will not be published. Required fields are marked *