കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി ബിജെപി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര കുന്ദമംഗലത്ത് ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ബിജെപി മണ്ഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെ സി വത്സരാജ് അധ്യക്ഷനായി, ബി ജെ പി സംസ്ഥാന വൈ. പ്രസിഡണ്ട് വി വി രാജൻ മുഖ്യപ്രഭാഷണം നടത്തി. എം സുരേഷ്, കെ സിദ്ധാർത്ഥൻ, ടി പി സുരേഷ്, ടി. ചക്രായുധൻ, ശശീന്ദ്രൻ മാസ്റ്റർ, എം പ്രശാന്ത് കുമാർ, ഷാജി, വിദ്യുൽ ലത, എം സനൂബ് എന്നിവർ പ്രസംഗിച്ചു.
ജാഥ നാളെ രാവിലെ കാരന്തൂരിൽ നിന്നും പ്രയാണം ആരംഭിക്കും
